വര്‍ഗീയ കലാപത്തിന് ആഹ്വാനം; മേജര്‍ രവിയുടെ വര്‍ഗീയ മുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2017, 10:35 AM | 0 min read

കൊച്ചി > ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പിലൂടെ വര്‍ഗീയ കലാപത്തിന് ആഹ്വാനം നടത്തിയ സംവിധായകന്‍ മേജര്‍ രവിയുടെ വര്‍ഗീയ മുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ.

ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നുമായിരുന്നു ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ മേജര്‍ രവി പറഞ്ഞത്. ഇതിനെതിരെ വളരെ ശക്തമായി രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ട്രോളുകളായും പോസ്റ്റുകളായും സ്റ്റാറ്റസുകളായും മേജര്‍ രവിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍രവി കലാപാഹ്വാനം നടത്തുന്നത്.  താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍  നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നുമാണ് മേജര്‍ രവി വാദിക്കുന്നുന്നത്.

കലാപാഹ്വാനം നടത്തിയ മേജര്‍ രവിക്കെതിരെ സംവിധായകന്‍ എം എ നിഷാദ് രംഗത്തെത്തിയിരുന്നു.

ട്രോളുകള്‍ കാണാം,
 

 

 

 

 

 


 



deshabhimani section

Related News

View More
0 comments
Sort by

Home