"കാലുമടക്കി തൊഴിക്കാനും അറിഞ്ഞു വിളയാടാനും നില്‍ക്കേണ്ട ബ്രോ.." സ്ത്രീവിരുദ്ധ ഡയലോഗുകളെ ഒടിച്ചു മടക്കിയ ട്രോളുകള്‍ ഹിറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2017, 10:22 AM | 0 min read

 കൊച്ചി> ഞാനൊന്നറിഞ്ഞു വിളയാടിയാല്‍ പത്തുമാസം കഴിഞ്ഞേ നിയൊക്കെ ഫ്രീയാകുവെന്ന് പറയുന്ന നായകാ... ഇത്തരം ഡയലോഗ് ഇനി അധികം പറയേണ്ട.. നിന്റെ വിളയാട്ടം ഒന്നു പൊലീസ് സ്‌റ്റേഷനില്‍ പറഞ്ഞാല്‍ പിന്നെ പത്തുകൊല്ലം കഴിഞ്ഞാലും നിയൊന്നും ഫ്രീ ആവില്ലെന്ന് മറുപടി പറയാന്‍ ഇവിടെ കിടിലന്‍ ട്രോളുണ്ട്.. മലയാളം ട്രോള്‍.



അതെ.. മലയാള സിനിമയിലെ കുപ്രസിദ്ധമായ  സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് നല്ല പഞ്ചിങ്ങ് മറുപടി നല്‍കുന്ന ട്രോളുകളാണ് ഈ ആഴ്ചയിലെ ഹിറ്റ്.മമ്മുട്ടി ദി കിങ്ങിലും, മോഹന്‍ലാല്‍ രാവണപ്രഭുവിലും പൃഥ്വിരാജ് ചോക്‌ളേ‌റ്റ് സിനിമയിലും പറയുന്ന ഡയലോഗുകള്‍ക്കുള്ള മറുപടിയാണ് ഹിറ്റായത്.



ഫെമിനിസം എന്ന പ്രത്യയശാസ്‌ത്രത്തെ ഉള്‍കൊള്ളാന്‍ സെന്‍സ് വേണം,സെന്‍സിബിലിറ്റിവേണം, സെന്‍സിറ്റിവിറ്റിവേണം മിസ്റ്റര്‍ തേവള്ളി പറമ്പില്‍ ജോസഫ് അലക്സ് എന്നൊരു ട്രോള്‍.കാലുമടക്കി തൊഴിക്കാനും കുട്ടികളെ പെറ്റുവളര്‍ത്താനും ഒരു പെണ്ണ്‍ വേണമെന്നു പറയുമ്പോള്‍.. ഇന്ദുചൂഢാ നിങ്ങള്‍ക്കു വഴിതെറ്റി, കാലിചന്ത തൊട്ടപ്പുറത്താ എന്നു പറയുന്ന ട്രോളും ഹിറ്റാണ്.ഐസിയു ആണ് ട്രോളുകളുടെ പിന്നില്‍. 


 



deshabhimani section

Related News

View More
0 comments
Sort by

Home