ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത 'ധൈര്യശാലി'; പി സി ജോര്‍ജിനെ പരിഹസിച്ച് ആഷിഖ് അബു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2017, 10:20 AM | 0 min read

കൊച്ചി > കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങളെന്നാണ് ആഷിഖിന്റെ പ്രതികരണം. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.

പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആക്രമണത്തിനിരയായ താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്നും നടി ജോര്‍ജിനോട് ചോദിച്ചിരുന്നു.വനിതാ കമ്മീഷനെതിരെയും കഴിഞ്ഞ ദിവസം പി സി ജോര്‍ജ്  അധിക്ഷേപകരമായ പ്രസ്താവന നടത്തിയിരുന്നു. പി സി ജോര്‍ജിനെതിരെ നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.  

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നാലഞ്ചുപേര്‍ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു.

ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ !


 



deshabhimani section

Related News

View More
0 comments
Sort by

Home