'എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ...രണ്ട് പഫ്‌സിനും കട്ടന്‍കാപ്പിക്കും കൂടി 680 രൂപ' അന്തം വിട്ട് അനുശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2016, 08:00 AM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ അമിത വിലയ്ക്കെതിരെ പ്രതികരിച്ച് നടി അനുശ്രീയുടെ ഫേ‌സ്‌ബുക്ക് പോസ്റ്റ്. രാവിലെ വിശന്നപ്പോള്‍ ഒരു കട്ടന്‍കാപ്പി കുടിക്കാമെന്ന് വിചാരിച്ച് പുലിവാല് പിടിച്ച അനുഭവം ഫേസ്ബുക്കില്‍ വിവരിച്ചാണ് നടി വിമാനത്താവളത്തിലെ അമിതവിലയെ കുറിച്ച് പ്രതികരിച്ചത്.

രണ്ട് ചിക്കന്‍പഫ്‌സിനും ഒരു കട്ടന്‍കാപ്പിക്കും, ഒരു കാപ്പിക്കും കൂടി 680 രൂപ ഇടാക്കിയതിനെതിരെയാണ് നടിയുടെ പോസ്റ്റ്. എന്നാലും എന്റെ അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന പറഞ്ഞ് അമിതവിലയെ പരിഹസിക്കുന്ന താരം പ്രശ്നത്തില്‍ അധികാരപെട്ടവര്‍ ഇടപെടണമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി എടുക്കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.

കോഫീ ഷോപ്പിലെ ബില്ല് സഹിതമാണ് താരത്തിന്റെ കുറിപ്പ്. അനുശ്രീയുടെ പോസ്റ്റിന് പിന്നാലെ താരത്തിന്റെ അനുഭവം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് വിവരിച്ച് നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ എത്തുന്നത്.


 



deshabhimani section

Related News

View More
0 comments
Sort by

Home