സർക്കാർ ചെലവ്‌ ചുരുക്കി, പക്ഷേ ധൂർത്താണ്‌; എവിടെയെങ്കിലും ഒന്ന്‌ ഉറച്ചുനിൽക്ക്‌ മനോരമേ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2023, 11:05 AM | 0 min read

വായ്‌പയിലും ജിഎസ്‌ടി നഷ്‌ടപരിഹാരവും തടഞ്ഞ് സർക്കാരിനെ കേന്ദ്രം പ്രതിസന്ധിയിൽ ആക്കിയിട്ടും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരള സർക്കാരിന് മെച്ചപ്പെട്ട പ്രകടനം കഴ്‌ചവെയ്ക്കാനായി. അങ്ങനെ മനോരമയും സമ്മതിച്ചു ! സിഎജി റിപ്പോർട്ട് വന്നതോടെ നിലമെച്ചപ്പെടുത്തി സർക്കാർ. നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. എല്ലാ ഇനങ്ങളിലും ചെലവ് ചുരുക്കി. കടം എടുക്കുന്നത് കുറച്ചു. അബിൻ ടി വർക്കിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഈ മനോരമ വായിക്കുന്നവരുടെ കാര്യമാണ് കഷ്‌ടം.... മാസങ്ങള്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയെപറ്റിയും,സര്‍ക്കാരിന്‍റെ ധൂര്‍ത്തിനെപറ്റിയും,അയ്യോ അടുത്തമാസം മുതല്‍ ശമ്പളം മുടങ്ങും എന്നും,കേരളത്തില്‍ നികുതിയൊന്നും പിരിക്കുന്നില്ലേ എന്നും എഴുതും...

[[[1090246,1090496]]]

ഇത് കണ്ട് മനോരമ വായിക്കുന്നവര്‍ പിണറായി വിജയനെ തെറി വിളിക്കും... ഇങ്ങനെ വായിച്ച് നല്ല സുഖം പിടിച്ച് വരുമ്പോള്‍ ദേ ഇതുപോലെ ഉള്‍പേജിലായാലും അല്‍പം പ്രാധാന്യത്തോടെ മനോരമ എഴുതും..

കേരളത്തിന്‍റെ നില മെച്ചപെട്ടെന്ന്....
ങേ.....
അതെങ്ങനെ....?
ചെലവ് കുറച്ചിട്ടാണെന്ന് മനോരമ...
ങ്ങേ....
അപ്പോ ധൂര്‍ത്ത്.....?
വരുമാനം കൂടിയെന്നും കടം കുറഞ്ഞെന്നും മനോരമയിങ്ങനെ എഴുതുമ്പോള്‍ കേരളം എത്രമാത്രം മുന്നോട്ട് പോയി എന്ന് നമുക്ക് ചിന്തിക്കാം....

ആര്‍ക്കും നിഷേധിക്കാനാകാത്ത വിധം C&AG യുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മനോരമക്കും ഉള്‍പേജിലെങ്കിലും കൊടുക്കാന്‍ വയ്യാതെയായി..

മനോരമ വായിച്ച് സുഖം ഉണ്ടാവുന്നവരോര്‍ക്കുക... മനോരമ നിങ്ങളെ വെറും ഉണ്ണാക്കന്‍മാരായി ആണ് കാണുന്നത്...
അങ്ങനെ മനോരമയും സമ്മതിച്ചു !
CAG റിപ്പോർട്ട് വന്നതോടെ
 നിലമെച്ചപ്പെടുത്തി സർക്കാർ
 നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു.
 എല്ലാ ഇനങ്ങളിലും ചിലവ് ചുരുക്കി.
 കടം എടുക്കുന്നത് കുറച്ചു.

വായ്‌പയിലും GST നഷ്‌ടപരിഹാരവും തടഞ്ഞ് സർക്കാരിനെ കേന്ദ്രം പ്രതിസന്ധിയിൽ ആക്കിയിട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരള സർക്കാരിന് മെച്ചപ്പെട്ട പ്രകടനം കഴ്‌ചവെയ്ക്കാനായി. കഴിഞ്ഞ ഒരു വർഷമായി സർക്കാരിനെതിരെ പ്രതിപക്ഷവും, മാധ്യമങ്ങളും, വ്യാജ സാമ്പത്തിക വിദഗ്‌ദരും, ചാനൽ വക്കീലന്മാരും അഴിച്ചു വിട്ട കേരള വിരുദ്ധ പ്രചരണത്തിന്റെ നടു ഒടിച്ചു.

നികുതി വരുമാനം
1,34, 471 കോടി ലക്ഷ്യമിട്ടു. 1,33,000 കോടി കൈവരിച്ചു.
 1471 കോടി മാത്രം കുറവ്.
 ചെലവ്
 1,88,000 കോടി ലക്ഷ്യമിട്ടത്
 1,53,000 കോടി ചിലവിട്ടത്.
 35,000 കോടി ചിലവ് കുറച്ചു.
കടം.
55, 100 കോടി കടം ലക്ഷ്യമിട്ടത്
22,600 കോടി മാത്രം കടം എടുത്തത്
33, 500 കോടി കടം കുറച്ചു.

മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ നേട്ടം കൈവരിക്കാൻ കഴിഞ്ഞ സർക്കാരിനും ധനവകുപ്പിനും അഭിനന്ദനങ്ങൾ. കഴിഞ്ഞ ഒരു വർഷം സർക്കാരിന് എതിരെ നടത്തിയ കള്ളപ്രചരണങ്ങൾക്ക് ഇവർ മാപ്പ് പറയുമോ? ഇല്ല ഇവർ കള്ള പ്രചരണങ്ങൾ തുടരുക തന്നെ ചെയ്യും.

പരമാവധി ലൈക്ക്, കമാന്റ് ഷെയർ ചെയ്യുക, നാടറിയട്ടെ കേരളത്തിന്റെ നന്മ. ആദ്യ രണ്ടു ചിത്രങ്ങള്‍ ഇന്നത്തെ മനോരമയും അവസാന ചിത്രം ഇന്നലത്തെ ദേശാഭിമാനിയും ആണ്... ഒരു ദിവസം മുന്നേ യഥാര്‍ത്ഥ വസ്‌തുതകളും സത്യവും ദേശാഭിമാനി പറഞ്ഞു... ദേശാഭിമാനി മുന്‍പ് പറഞ്ഞതും ഈ വിഷയങ്ങളില്‍ വസ്‌തുതകള്‍ മാത്രമാണ്... തിരിച്ചറിയൂ....



deshabhimani section

Related News

View More
0 comments
Sort by

Home