ദേശീയപാത ഭൂമി ഏറ്റെടുക്കൽ: മൊത്തം തട്ടിപ്പാണെന്ന് പറഞ്ഞ ലീ​ഗിന് 2 സെന്റിന് കിട്ടിയത് ഒരു കോടി രൂപ... മിലാഷ് സി എൻ എഴുതുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2022, 07:32 PM | 0 min read

മിലാഷ് സി എൻ
'ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നല്ല കോംപൻസേഷൻ കിട്ടി എന്നത് തട്ടിപ്പാണെന്ന് പറഞ്ഞ മുസ്ലീം ലീ​ഗിന്റെ ഓഫിസും അതിരിക്കുന്ന 2.37 സെന്റ് ഭൂമിയും ഏറ്റെടുത്തപ്പോൾ സംസ്ഥാനസർക്കാർ ആ പാർട്ടിക്ക് നൽകിയത് ഒരു കോടി ആറ് ലക്ഷം രൂപ. സംശയാലുക്കളുടെ പാർട്ടി ആയത് നന്നായി. പടച്ചോൻ കാത്ത്.'

 
ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ നല്ല കോംപൻസേഷൻ കിട്ടി എന്ന്  സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾ പറയുമ്പോൾ രണ്ട് തരം പ്രതികരണങ്ങളാണുള്ളത്. ഒന്ന്, ഇത് മൊത്തം തട്ടിപ്പാണ്. അങ്ങനെ പറയുന്നത് മലപ്പുറം ഭാഗത്ത് കണ്ടു വരുന്ന ഒരു പാർട്ടിയുടെ ആൾക്കാരാണ്. രണ്ടാമത്തെ ടീം മോഡിജിയുടെ ആൾക്കാരാണ്. അവര് പറയുന്നത് ദേശീയപാതാ വികസനമായത് കൊണ്ടാണ് ഇതൊക്കെ നടന്നതെന്നും ഫണ്ട് മുഴുവൻ മോഡിജി നൽകിയത് കൊണ്ടുമാണ് എന്നുമാണ്. നന്ദി വിജയൻ സാർ നന്ദി എന്ന് ഗഡ്ക്കരിജി പിണറായി വിജയനോട് പറഞ്ഞു എന്ന വാർത്ത വന്ന മാതൃഭൂമി പത്രത്തിന്റെ ഫോട്ടോ നമ്മുടെ കയ്യിലുള്ളത് കണ്ടാൽ മിത്രങ്ങൾ ഓടിത്തള്ളുകയും ചെയ്യും.

പക്ഷെ, ആദ്യം പറഞ്ഞ പാർട്ടിക്കാരെ ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും. ഹിമാലയൻ ടാസ്ക് ആണത്. മലപ്പുറം ടൗണിലെ കോട്ടപ്പടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കോട്ടപ്പടി- വലിയങ്ങാടി ബൈപാസിനായി സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. അങ്ങനെ ഭൂമി ഏറ്റെടുത്തപ്പോൾ ഒരു പാർട്ടി ഓഫിസും അതിൽ ഉൾപ്പെട്ടു. അത് ആദ്യം പറഞ്ഞ സംശയാലുക്കളുടെ പാർട്ടി ആയത് നന്നായി. പടച്ചോൻ കാത്ത്. അൽഹംദുലില്ലാ. ഖൈറ്. ഓഫിസും അതിരിക്കുന്ന 2.37 സെന്റ് ഭൂമിയും ഏറ്റെടുത്തപ്പോൾ സംസ്ഥാനസർക്കാർ ആ പാർട്ടിക്ക് നൽകിയത് ഒരു കോടി ആറ് ലക്ഷം രൂപയാണ്. അത് സംബന്ധിച്ച നിയമസഭാ രേഖയാണ് ഇതോടൊപ്പമുള്ളത്.

അപ്പോൾ, സംസ്ഥാനസർക്കാരിന്റെ പദ്ധതിയാണ്. ഭൂമി ഏറ്റെടുത്തത് 2013ലെ നിയമപ്രകാരമാണ്. നൽകിയ ഫണ്ട് പൂർണ്ണമായും സംസ്ഥാനസർക്കാർ നൽകിയതാണ്. ദേശീയപാതക്ക് മാത്രമല്ല, ഇവിടെയും വികസനങ്ങൾക്കായി സ്ഥലം എടുത്താലും കിട്ടും കോടികൾ എന്ന് വ്യക്തമായില്ലേ. ഇനിയും തിരിഞ്ഞില്ലേൽ മലപ്പുറത്ത് പോയി ചോദിച്ചാൽ ആ പാർട്ടിക്കാർ പറഞ്ഞുതരും. ആ റോഡുവികസനത്തിന് വേണ്ടി കൊസ്തേപ്പ് പണി എടുക്കാതെ സഹകരിച്ച ആ പാർട്ടിയെ പ്രശംസിക്കാൻ കൂടി ഈ അവസരം ഉപയോഗിക്കുകയാണ് സുഹൃത്തുക്കളെ.



 



deshabhimani section

Related News

View More
0 comments
Sort by

Home