കെഎസ്‌യുവിൻ്റെ ആയുധശേഖരങ്ങൾ കൊണ്ട്‌ തകർക്കാനാവില്ല; ഞാൻ എസ്എഫ്ഐക്കാരിയാണ്... പൊരുതാനുറച്ച എസ്എഫ്ഐക്കാരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 21, 2022, 09:41 PM | 0 min read

കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ സംഘടിതമായ ക്രിമിനൽ സംഘമാണ് കെഎസ്യു എന്ന പേരിൽ ഡി ബി കോളേജിൽ പ്രവർത്തിക്കുന്നത്. ബോംബേറ് കേസിലെ പ്രതിയായിരുന്നു കഴിഞ്ഞ കോളേജ് യൂണിയനിലെ കെഎസ്‌യുവിൻ്റെ യുയുസി എന്ന് തിരിച്ചറിയുമ്പോഴാണ് ഈ യഥാർത്ഥ്യം മനസ്സിലാവുക. രക്തസാക്ഷി അജയ്‌ പ്രസാദിന്റെ സഹോദരിയും, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ആര്യാ പ്രസാദ്‌ എഴുതുന്നു.

പ്രിയപ്പെട്ടവരെ,
ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പരിക്കേറ്റ എൻ്റെയും മറ്റ് സഖാക്കളുടെയും കാര്യങ്ങൾ നേരിട്ടും അല്ലാതെയും അന്വേഷിച്ച മുഴുവൻ പേർക്കും നന്ദി.
ഫെബ്രുവരി മാസം 17ാം തീയതിയാണ്  ആയുധങ്ങളുമായി സംഘടിച്ചെത്തിയ ക്രിമിനൽ സംഘം ഞങ്ങളെ അക്രമിച്ചത്. ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചതിൻ്റെ ആഹ്ളാദം കെ.എസ്.യു പ്രകടിപ്പിക്കുന്നത് എല്ലാ വർഷവും ഇങ്ങനെയൊക്കെയാണ്.കഴിഞ്ഞ വർഷം അവർ വിജയം ആഘോഷിച്ചത് ക്യാമ്പസിലെ അധ്യാപകനെ മർദ്ദിച്ച് കൊണ്ടായിരുന്നു. ഇത്തവണ ഞങ്ങളായെന്ന് മാത്രം.

കേരളത്തിൽ കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ സംഘടിതമായ ക്രിമിനൽ സംഘമാണ് കെ.എസ്.യു എന്ന പേരിൽ ഡി.ബി കോളേജിൽ പ്രവർത്തിക്കുന്നത്. ബോംബേറ് കേസിലെ പ്രതിയായിരുന്നു കഴിഞ്ഞ കോളേജ് യൂണിയനിലെ കെഎസ്യുവിൻ്റെ യു.യു.സി എന്ന് തിരിച്ചറിയുമ്പോഴാണ് ഈ യഥാർത്ഥ്യം മനസ്സിലാവുക.

കോളേജിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത വനിതകൾ ഉൾപ്പടെ മുഴുവൻപേരെയും അക്രമിക്കാനാണ് അവർ പദ്ധതിയിട്ടത്. അതാണ് നടപ്പിലാക്കിയതും. എനിക്കൊപ്പം സഖാക്കൾ ത്രിപദി, അനഘ, സ്നേഹ,നിധി, എന്നിവർക്ക് മാരകമായി പരിക്കേറ്റത് ഇതിൻ്റെ ഭാഗമായിട്ടാണ്. മറ്റ് സഖാക്കളെയും ഇതേ രീതിയിൽ തന്നെയാണ് അവർ അക്രമിച്ചത്.

ഇരുമ്പ് ദണ്ഡ്, മുളവടി, തുടങ്ങിയ ആയുധങ്ങളുമായി പുറത്ത് നിന്നെത്തിയവർ കൂടി ചേർന്നാണ് ഈ അക്രമം നടത്തിയത്.
യൂത്ത് കോൺഗ്രസ് നേതാവായ ദിനേശ് ബാബു, കെ.എസ്.യു നേതാക്കളായ ഹാഷിം സുലൈമാൻ, അനന്തൻ എന്നിവരാണ് എന്നെ ആക്രമിച്ചത്. അസത്യങ്ങൾ പ്രചരിപ്പിക്കുന്നവരെ, ആയുധങ്ങളെയും അക്രമങ്ങളെയും സംഘടിതമായ ശക്തിയുടെ കരുത്തിൽ നേരിട്ട പ്രസ്ഥാനമാണ് എസ്.എഫ്.ഐ. ആർ.എസ്.എസിൻ്റെ നിഷ്ഠൂരമായ ആക്രമണത്തിൽ മരണപ്പെടുമ്പോഴും ഒട്ടും പതറാതെ, ഒരടി പോലും പിന്നോട്ട് പോകാതെ, ഈ കൊടി കൂടുതൽ ഉയർത്തിപ്പിടിക്കാൻ ജീവിതം കൊണ്ട് പഠിപ്പിച്ച ഒരു ജ്യേഷ്ഠൻ്റെ സഹോദരിയാണ് ഞാൻ. ഈ അക്രമങ്ങൾക്കൊണ്ടൊന്നും ഞങ്ങൾ ഭയപ്പെടില്ല.

ഒരിഞ്ച് പോലും പിന്മാറില്ല. ഈ കൊടി കൂടുതൽ കരുത്തോടെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.
കെഎസ്‌യുവിൻ്റെ ഈ ആയുധശേഖരങ്ങൾ കൊണ്ടൊന്നും ഞങ്ങളെ തളർത്താനും തകർക്കാനുമാവില്ല. കൊല്ലം ജില്ലയിൽ 18ൽ 17 ക്യാമ്പസും ജയിച്ച, ആകെയുള്ള എഞ്ചീനിയറിംഗ് കോളേജുകളിൽ 8ൽ 8ഉം ജയിച്ച എസ്എഫ്ഐയുടെ കരുത്ത് ഇത്കൊണ്ടൊന്നും അവസാനിക്കുകയില്ല. ഞാൻ എസ്എഫ്ഐക്കാരിയാണ്. പൊരുതാനുറച്ച എസ്എഫ്ഐക്കാരി....



deshabhimani section

Related News

View More
0 comments
Sort by

Home