മോണ ലോവയുടെ എഐ വീഡിയോ പുറത്തിറക്കി വേടൻ

കൊച്ചി : മലയാളി റാപ്പർ വേടന്റെ മോണ ലോവ എന്ന ഗാനത്തിന്റെ വീഡിയോ ഇറങ്ങി. വേടന്റെ തന്നെ ഔദ്യോഗിക സോഷ്യൽ പ്ലാറ്റ് ഫോമുകളിലൂടെയാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. എഐ സാങ്കേതിക മികവോടെയാണ് ഗാനം പ്രേഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
വേടന്റെ ആദ്യത്തെ പ്രണയഗാനം എന്നാണ് വേടന്‍ മോണ ലോവയെ വിശേഷിപ്പിച്ചിരുന്നത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് ഏപ്രിൽ അവസാനം റിലീസ് ചെയ്തിരുന്നു.
ഒരുത്തീ എന്ന വാക്കിലാണ് ഗാനം ആരംഭിക്കുന്നത്. 'എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍കുരുങ്ങി ഞാന്‍ മരിച്ചു, രണ്ടാം പിറവിയെ ഇത് രണ്ടാംപിറവിയേ' എന്ന വരികളാണ് പാട്ടിന്റെ ഹൈലൈറ്റ്. കുപ്പത്തൊട്ടിയില്‍ മാണിക്യത്തെ കണ്ടുപിടിച്ചവള്‍, അതിനെ മിന്നലുകൊണ്ട് നൂലുകോര്‍ത്ത് നെഞ്ചില്‍ അണിഞ്ഞവള്‍, സോവിയറ്റ് യൂണിയന്‍ എന്നില്‍ വിപ്ലവം പിറന്നതോ, നീ ചിരിച്ചാല്‍ ബീഥോവനോ, ഞാന്‍ നാഗസാക്കി- ഹിരോഷിമ എന്നില്‍ വന്ന് വീഴാമോ. എന്റെ ലിബിയ നിന്റെ തെരുവില്‍ കിടന്നുമരിക്കും എന്നിങ്ങനെ പോകുന്ന വരികളും ഗാനവും ഇറങ്ങിയപ്പോൾ തന്നെ മലയാളക്കര നെഞ്ചിലേറ്റിയിരുന്നു.
0 comments