അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ്' സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്ത്

വെബ് ഡെസ്ക്

Published on Sep 13, 2025, 06:01 PM | 1 min read

കൊച്ചി: 'മന്ദാകിനി'ക്ക് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റി'ലെ 'അമ്പമ്പോ...' എന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടൻ ശൈലിയിലുള്ള ഗാനത്തിൻ്റെ അഡീഷനൽ കംപോസിഷൻ നിർവ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.


സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്റ് '. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.


എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.


ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ്: ശ്രീജിത്ത്‌ ശ്രീകുമാർ.



deshabhimani section

Related News

View More
0 comments
Sort by

Home