സ്വരലയ പുരസ്കാരം നവനീതിന് സമ്മാനിച്ചു

ദേവരാഗ സന്ധ്യയിൽ സ്വരമഴയായ് നവനീത്

devaraga sandhya
വെബ് ഡെസ്ക്

Published on Mar 15, 2025, 12:38 PM | 1 min read

തിരുവനന്തപുരം: പ്രിയപ്പെട്ട പാട്ടുകളും അവയിലെ സ്വരരാഗ വിസ്മയ വിന്യാസങ്ങളും സഹൃദയലോകത്തിന് പകർന്ന് നൽകി നവനീത് ഉണ്ണികൃഷ്ണൻ സ്വരലയ ദേവരാജൻ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങി. മലയാള സംഗീതത്തെ ഉൾക്കൊള്ളുകയും അതിനെ കൂടുതൽ ആഴത്തിൽ അറിഞ്ഞ് ബഹുമാനിക്കുകയും പകർന്നു നൽകുകയും ചെയ്യുന്ന ഗായകനാണ്‌ നവനീതെന്ന്‌ യേശുദാസ്‌ പറഞ്ഞു.

ദേവരാഗ സന്ധ്യ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഗാനഗന്ധർവ്വൻ യേശുദാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ദേവരാജൻ മാസ്‌റ്റർ സംഗീത പുരസ്‌കാരം നവനീത്‌ ഉണ്ണികൃഷ്‌ണന്‌ സിപിഐ എം പിബി അംഗം എം എ ബേബിയും മന്ത്രി പി രാജീവും ചേർന്ന്‌ സമ്മാനിച്ചു.

navaneeth unnikrishnan

ശിൽപ്പവും ഒരുലക്ഷം രൂപയും  പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ദേവരാജൻ മാസ്റ്ററുടെ ഓർമ്മദിനമായ മാർച്ച് 14 നായിരുന്നു ചടങ്ങ് ഒരുക്കിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ബിരുദപഠന വിദ്യാർഥിയായ നവനീത് ശാസ്ത്രീയ സംഗീതത്തിലും ജനപ്രിയ സംഗീതത്തിലും അസാധാരണമായ അറിവ് നേടുകയും അവ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കയും ചെയ്യുന്ന യുവാവാണ്.


പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ടാഗോർ തിയറ്ററിൽ ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ അവതരിപ്പിച്ച നവനീത് അവയുടെ രാഗതാള ശ്രുതിലയങ്ങളുടെ സൂക്ഷ്മതകൾ സഹൃദയർക്ക് പകർന്നു നൽകുകയും ചെയ്തു. ഗായിക ഇന്ദുലേഖയും യുഗ്മഗാനങ്ങളിൽ ഒപ്പം ചേർന്നു.


സ്വരലയ ചെയർമാൻ ജി രാജ്‌മോഹൻ, ജനറൽസെക്രട്ടറി ഇ എം നജീബ്‌, അവാർഡ്‌ ജൂറി അംഗങ്ങളായ കെ വി മോഹൻകുമാർ, ജയരാജ്‌ വാര്യർ, ഡോ. ശ്രീരേഖ, കവി പ്രഭാവർമ്മ,  മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, ടി ആർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home