ശ്രുതി ഹാസന്റെ ആലാപനം: രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ് ചിത്രത്തിലെ ആദ്യഗാനമെത്തി

കൊച്ചി: മഹേഷ് ബാബുവിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘എസ്എസ്എംബി29’ എന്നു പേരിട്ടിരിക്കുന്ന സിനിമയിലെ ആദ്യഗാനം പുറത്ത്. ശ്രുതി ഹാസൻ ആലപിച്ച ‘ഗ്ലോബ്ട്രോട്ടർ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡായി. ചൈതന്യ പ്രസാദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എംഎം കീരവാണിയാണ്. ഈ മാസം 15 ന് നടക്കുന്ന ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് ഗാനം പുറത്തുവിട്ടത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വലിയ ആരാധക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ശ്രുതി ഹാസന്റെ ശബ്ദത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ‘എസ്എസ്എംബി29’ യിൽ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2028 ലായിരിക്കും സിനിമ റിലീസിനെത്തുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് 'എസ്എസ്എംബി 29'ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്.









0 comments