‘ഏത് മൂഡ്, ഓണം മൂഡ്’; ഓണമെത്തുന്നതിന് മുന്നേ ഇത്തവണത്തെ ഓണപ്പാട്ടെത്തി


Entertainment Desk
Published on Jul 08, 2025, 08:38 PM | 2 min read
മാസം ജൂലൈ ആയതേ ഉള്ളൂ, ഓണത്തിന് ഇനിയും കാത്തിരിക്കണം രണ്ട് മാസത്തിനടുത്ത്. പക്ഷേ ഓണപ്പാട്ട് ഇത്തവണ നേരത്തെയെത്തി. സാഹസം സിനിമയുടെ അണിയറ പ്രവർത്തകരാണ് ‘ഓണം മൂഡ്’ എന്ന ടൈറ്റിലിൽ പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ആ പാട്ട് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ യു ട്യൂബ് മ്യൂസിക്ക് ട്രെൻഡിൽ രണ്ടാമതാണ് ‘ഓണം മൂഡ്’.
വിനായക് ശശികുമാർ വരികളെഴുതി ബിപിൻ അശോക് കംപോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി എന്നിവർ ചേർന്നാണ്. സിനിമയിലെ അഭിനേതാക്കളായ നരേൻ, ഗൗരി കിഷൻ, ശബരീഷ്, റംസാൻ തുടങ്ങിയവരെല്ലാം ചുവടുകളുമായി പാട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വിനായക് ശശികുമാർ വരികളെഴുതിയ മറ്റ് ഗാനങ്ങളെ പോലെ ഈ പാട്ടിലെയും ‘ഹുക്ക് ലൈനുകൾ’ ഹിറ്റാണ്. ‘ഏത് മൂഡ്’ എന്ന് തുടങ്ങുന്ന വരികളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റുപാടുന്നത്. പാട്ട് ഹിറ്റായതോടെ വരാനിരിക്കുന്ന ഓണക്കാലത്തെ റീലുകളിലും സ്റ്റാറ്റസുകളിലും ‘ഓണം മൂഡ്’ നിറയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ച്, ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം. ഐടി പശ്ചാത്തലത്തിൽ ഹ്യൂമർ–ആക്ഷൻ ജോണറിൽ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിലാണ് സിനിമ ഒരുക്കുന്നത്. നരേൻ, ഗൗരി കിഷൻ, ശബരീഷ്, റംസാൻബ എന്നിവരെ കൂടാതെ സണ്ണി വെയ്ൻ, ബാബു ആന്റണി, ബൈജു സന്തോഷ്, സജിൻ ചെറുകയിൽ, യോഗി ജാപി, ഭഗത് മാനുവൽ, ടെസ്സ ജോസഫ്, ജീവാ ജോസഫ്, വർഷാ രമേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ സംഭാഷണം: ബിബിൻ കൃഷ്ണ, യദുകൃഷ്ണദയാ കുമാർ. ഗാനങ്ങൾ: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. സംഗീതം: ബിബിൻ അശോക്. ഛായാഗ്രഹണം: ആൽബി. എഡിറ്റിംഗ്: കിരൺ ദാസ്. കലാസംവിധാനം: സുനിൽ കുമാരൻ, മേക്കപ്പ്: സുധി കട്ടപ്പന. കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ: യെല്ലോ ടൂത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ: നിധീഷ് നമ്പ്യാർ. ഫൈനൽ മിക്സ്: പി സി വിഷ്ണു. ആക്ഷൻ: ഫീനിക്സ് പ്രഭു, ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല. പിആർഒ: വാഴൂർ ജോസ്. സ്പൈർ പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്









0 comments