ശിവാനി ജിജിത് നായർ; ആലാപന രംഗത്തെ പുതിയ ശബ്ദം

മലയാള സിനിമയുടെ പിന്നണിയിൽ ഒരു പുതിയ ശബ്ദം കൂടി. മധുര നൊമ്പരക്കൂട് എന്ന മ്യൂസിക് ആൽബത്തിന് വേണ്ടി ഗായിക സുജാതക്കൊപ്പം പാട്ട് പാടി വന്ന ശിവാനി ഇപ്പോൾ രണ്ട് സിനിമ കൾക്ക് വേണ്ടി പിന്നണി രംഗത്ത് പാടി കഴിഞ്ഞു.
ശുക്രൻ, എപ്പോഴും... എന്നീ സിനിമ കൾക്ക് വേണ്ടി പാടിയിരിക്കുന്ന ശിവാനി അച്ഛൻ ജിജിത് വിശ്വനാഥന്റെയും അമ്മ ശിഖ പ്രിയദർശിനി യുടെയും ഒപ്പം ദുബായ് ൽ താമസിച്ച് വരുന്ന മലയാളി പെൺകുട്ടിയാണ്.
പ്രശസ്ത സംഗീത സംവിധായകൻ സ്റ്റിൽജു അർജുൻ മാഷ് വഴിയാണ് താൻ സിനിമ രംഗത്ത് വന്നതെന്ന് ശിവാനി ഒരു കൂടിക്കാഴ്ചയിൽ പറയുകയുണ്ടായി. ദുബായിലെ ബ്രിട്ടീഷ് സ്കൂളിൽ ടെൻത് സ്റ്റാൻഡേർഡിൽ പഠിക്കുന്ന ശിവാനി യു എ ഇയിൽ നടക്കുന്ന അനവധി യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത് ഫിലിം സോങ്‌സ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, വെസ്റ്റേൺ മ്യൂസിക് ഇവ പാടാറുള്ള ശിവാനിക്ക് സിനിമയിൽ പാടാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷമുണ്ടെന്നും സ്റ്റിൽജു അർജുൻ മാഷിനോട് നന്ദിയുണ്ടെന്നും പറയുകയുണ്ടായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ച് ഈ കൊച്ചു ഗായിക ജെ സി ഡാനിയേൽ പുരസ്‌കാരം ഏറ്റുവാങ്ങി. അതൊരു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശിവാനി അഭിപ്രായപ്പെട്ടു.
ഒരു നല്ല സംഗീതപാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ശിവാനി ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. കർണാട്ടിക് സംഗീതത്തിൽ ശരണ്യ ജഗദീഷനാണ് ശിവാനിയുടെ ഗുരു. ഫിലിം മ്യൂസിക്കും ലൈറ്റ് മ്യൂസിക്കും ഗുരു അതുല്യ ജയകുമാറിന്റെ ശിക്ഷണത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.









0 comments