VIDEO:- 'അത് മന്ദാരപ്പൂവല്ല' ചിത്രത്തിലെ ഗാനം യുട്യുബില്‍ റിലീസ് ചെയ്ത് ജി വേണുഗോപാല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2021, 10:58 PM | 0 min read

കൊച്ചി > പതിനേഴുവര്‍ഷം മുമ്പ് സിനിമാരംഗത്തെ ശീത സമരത്തില്‍ മുടങ്ങിപ്പോയ പ്രിയനന്ദന്റെ ""അത് മന്ദാരപ്പൂവല്ല'' എന്ന ചിത്രത്തിനു വേണ്ടി റെക്കോഡ് ചെയ്ത ഗാനം സ്വന്തം യൂട്യുബ് ചാനലിലൂടെ റിലീസ് ചെയ്ത് പ്രശസ്തഗായകന്‍ ജി വേണുഗോപാല്‍.

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് ഗാനരചന. ഷഹ്ബാസ് അമന്‍ സംഗീത സംവിധായകനായത് ആ ചിത്രത്തിലൂടെയാണ്. ഗാനങ്ങളില്‍ ''ഏകാന്ത സന്ധ്യയിൽ " എന്ന ഗാനമാണ് വേണുഗോപാല്‍ ഹൃദയവേണു എന്ന യുട്യുബ് ചാനലില്‍ ഞായറാഴ്ച റിലീസ് ചെയ്തത്. വേണുഗോപാലും ആശാ ജി മേനോനുമാണ് ഗായകര്‍. ചിത്രത്തിലെ മറ്റൊരു  ഗാനം "ഓർത്തിരിക്കാതെയൊരു " അടുത്ത ഞായറാഴ്ച റിലീസ് ചെയ്യും.

പുതുക്കി റീ ലോഞ്ച് ചെയ്ത ചാനലിലൂടെ  നൂറ്റിയമ്പതോളം വീഡിയോകള്‍ എല്ലാ ഞായറാഴ്ചയും ഓരോന്ന് എന്ന രീതിയിൽ റിലീസ് ചെയ്യുമെന്നു വേണുഗോപാല്‍ അറിയിച്ചു.കാവ്യഗീതികൾ മൂന്നാം ഭാഗം കുമാരനാശാന്‍,  സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി,  പ്രഭാവർമ്മ , ഏഴാച്ചേരി , കുരീപ്പുഴ, റഫീഖ് അഹമ്മദ്  നിശികാന്ത് തുടങ്ങി ഏറെപ്പേരുടെ കവിതകള്‍  ഉള്‍പ്പെടുത്തി തയ്യാറാകുകയാണ്.

2004ല്‍ ആറുദിവസത്തെ ഷൂട്ട് കഴിഞ്ഞാണ് ''അത് മന്ദാരപ്പൂവല്ല''സിനിമയുടെ ഷൂട്ടിംഗ് നിലച്ചത്. പാട്ടുകളും റെക്കോഡ് ചെയ്തിരുന്നു. എം ടി വാസുദേവന്‍ നായരായിരുന്നു തിരക്കഥ. പ്രിഥ്വിരാജായിരുന്നു നായകന്‍.കാവ്യാമാധവന്‍ നായികയും. താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home