'കളരിയടവും ചുവടിനഴകും'; കായംകുളം കൊച്ചുണ്ണിയിലെ ആദ്യം ഗാനം കാണാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2018, 07:04 AM | 0 min read

കൊച്ചി > നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം കായകുളം കൊച്ചുണ്ണി'യിലെ ആദ്യഗാനം പുറത്തിറങ്ങി. ഗോപീ സുന്ദര്‍ ഈണമിട്ട 'കളരിയടവും ചുവടിനഴകും' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിജയ് യേശുദാസും, ശ്രേയ ഘോഷലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബോബി - സഞ്ജയ് ടീമാണ് ചിത്രത്തിന്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. നിവിന്റെ കരിയറിലെ  ബിഗ് ബജറ്റ് ചിത്രം  ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home