'മിന്നാമിന്നി..... നിന്നോടൊപ്പം എന്നെന്നും'; പൃഥ്വിരാജ് - നസ്രിയ ചിത്രം കൂടെയിലെ താരാട്ട് പാട്ട് കാണാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 25, 2018, 11:58 AM | 0 min read

കൊച്ചി > പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു സഹോദരന് തന്റെ കുഞ്ഞനുജത്തിയോടുള്ള സ്‌നേഹബന്ധത്തിന്റെ  രംഗങ്ങളാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

എം ജയചന്ദ്രന്‍ ഈണം നല്‍കിയ 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന  താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്.  അഭയ് ജോധ്പുര്‍കര്‍ ഗാനം ആലപിച്ചിരിക്കുന്നു. യൂട്യൂബില്‍  ഒരു ദിവസത്തിനുള്ളില്‍ 6 ലക്ഷം വ്യൂസ് നേടിയിരിക്കുകയാണ്.

സംവിധായകന്‍ രഞ്ജിത്ത്, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍,   മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം  ലിറ്റില്‍ സ്വയംമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും  നിര്‍വഹിച്ചിരിക്കുന്നു. ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ  ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 2487നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.


 



deshabhimani section

Related News

View More
0 comments
Sort by

Home