കാറല്‍ മാര്‍ക്‌സിന് ആദരവുമായി തമിഴ്‌നാട്ടില്‍ നിന്നൊരു വിപ്ലവ ഗാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2017, 07:41 AM | 0 min read

കൊച്ചി > കാറല്‍ മാര്‍ക്‌സിന് ആദരവുമായി തമിഴ്‌നാട്ടില്‍ നിന്നൊരു വിപ്ലവഗാനം. കാറല്‍ മാര്‍ക്‌സിന്റെ 200 ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ എം തമിഴ്‌നാടാണ് ഗാനം പുറത്തിറക്കിയത്. സിപിഐ എം തമിഴ്‌നാടിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

വരികള്‍ക്ക് അനുയോജ്യമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളന, പ്രകടന ദൃശ്യങ്ങളും സിനിമകളിലെ രംഗങ്ങളും ഗാനത്തില്‍ ദൃശ്യവിരുന്നൊരുക്കുന്നുണ്ട്.

രാജ്യത്ത് നടക്കുന്ന അഴിമതിയേയും ദുര്‍ഭരണത്തേയും, തമിഴ് നാട്ടിലെ ജാതി വ്യവസ്ഥയേയും  ഗാനത്തിലൂടെ  ചോദ്യം ചെയ്യുന്നുണ്ട്. ഗാനം ഇതിനോടകം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഗാനം കാണാം,

 



deshabhimani section

Related News

View More
0 comments
Sort by

Home