ജിമിക്കി കമ്മലിന് കിടിലന്‍ ഡാന്‍സുമായി മോഹന്‍ലാലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2017, 04:36 AM | 0 min read

കൊച്ചി> എന്റെമ്മേടെ ജിമിക്കി കമ്മലിന്റെ ഓളത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല.കിടിലന്‍ ഡാന്‍സോടെ മോഹന്‍ലാന്‍  ജിമിക്കി കമ്മലിനെ കൂടുതല്‍ ഹിറ്റാക്കി. ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമിക്കി കമ്മല്‍ ഹിറ്റാകുന്നയതിനിടയിലാണ് ലാലിന്‍റെ  ഡാന്‍സും എത്തുന്നത്.

പാട്ടിനൊപ്പം ഡാന്‍സുമുള്ള വീഡിയോ മോഹന്‍ലാല്‍ തന്നെയാണ്  പുറത്തുവിട്ടത്. കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഡാന്‍സ് ടീമിനൊപ്പം ഡാന്‍സ് ചെയ്യുന്നത്.  വീഡിയോയില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന മാസ്റ്ററും ശരത്തും അരുണും ചുവടു വച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

സിനിമയില്‍ ഈ ഗാനരംഗത്തിന്റെ അവസാനം സൈക്കിള്‍ ചവുട്ടി വരുന്ന ലാലേട്ടനെ മാത്രമാണ് കാണിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാനാണ് വരികളെഴുതിയത്. ബെന്നി പി. നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസാണ്.
 

 



deshabhimani section

Related News

View More
0 comments
Sort by

Home