പ്രേമം സിനിമയിലെ ഗാനങ്ങളെ 2015 ലെ ഏറ്റവും മികച്ച മലയാള ആല്‍ബമായി തെരഞ്ഞെടുത്തു

കൊച്ചി > മലയാള ചലച്ചിത്ര മേഖല കണ്ട ഏറ്റവും വലിയ ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ പ്രേമത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ആപ്പിള്‍ മ്യൂസിക്ക് വിവിധ സംഗീത വിഭാഗങ്ങളിലെ ബെസ്റ്റ് ഓഫ് 2015 പ്രഖ്യാപിച്ചപ്പോള്‍ മ്യൂസിക്ക് 247 റിലീസ് ചെയ്ത പ്രേമം, മലയാളത്തിലെ ഏറ്റവും മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു.
ആപ്പിള്‍ മ്യൂസിക്കിന്റെ സംഗീത വിദഗ്ദ്ധരടങ്ങുന്ന ടീമാണ് ചിത്രത്തിലെ ഗാനങ്ങളെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.
അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനം ചിത്രസംയോജനം എന്നിവ നിര്‍വഹിച്ച ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് പ്രേമം. അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ചിത്രത്തില്‍ നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍.സി. ചന്ദ്രനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ശബരീഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, ശബരീഷ് വര്‍മ്മ, രാജേഷ് മുരുകേശന്‍, മുരളി ഗോപി, അനിരുദ്ധ് രവിചന്ദന്‍, ഹരിചരന്‍, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. വിജയ് യേശുദാസ് ആലപിച്ച മലരേ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തിരുന്നു.
പ്രേമം ഗാനങ്ങള്‍ ആപ്പിള്‍മ്യൂസിക്കില്‍ നിന്ന് കേള്‍ക്കുവാന്‍ അല്ലെങ്കില്‍ ഐ ട്യൂണ്‍സില്‍ നിന്ന് വാങ്ങാന്‍: https://itunes.









0 comments