ദേവീ നീയേ, വരലക്ഷ്‌മി നീയേ'; തങ്കത്തിലെ ആദ്യ ഗാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 15, 2023, 07:01 PM | 0 min read

ദേവീ നീയേ, വരലക്ഷ്‌മി നീയേ'; ഭാവന സ്റ്റുഡിയോസിന്റെ വിനീത് ശ്രീനിവാസൻ -ബിജു മേനോൻ ചിത്രം തങ്കത്തിലെ ആദ്യ ഗാനം റിലീസ് ചെയ്‌തു. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്.

ഒരു ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട് തന്നെ ശ്രദ്ധയാകര്ഷിക്കുന്നുണ്ട്. ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണ് നായികാ വേഷത്തിൽ. വളരെ സാധാരണവും അതേസമയം വളരെ അധികം അവ്യക്തതയുള്ളതുമായ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളും ആണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗങ്ങളിൽ എന്നത് ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നു.

സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം.

 ബിജു മേനോന്‍  വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 ഗൗതം ശങ്കറാണ്  ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും  കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ്  രാജന്‍ തോമസ്  ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് - എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്,  കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്
 



deshabhimani section

Related News

View More
0 comments
Sort by

Home