വിഷു കളറാക്കാൻ മമ്മൂട്ടിയും ബേസിലും നസ്‍ലിനും; റിലീസിനൊരുങ്ങി ചിത്രങ്ങൾ

കൊച്ചി : ഇത്തവണത്തെ വിഷു കളറാക്കാൻ മമ്മൂട്ടിയുമെത്തുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്ക വിഷു റിലീസായി ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. ബേസിൽ ജോസഫ് ചിത്രം മരണമാസും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ആലപ്പുഴ ജിംഖാനയും ഏപ്രിൽ പത്തിന് തന്നെയാണ് റിലീസ് ചെയ്യുന്നത്.
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക ഗെയിം ത്രില്ലർ സിനിമയാണ്. തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാപിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - സായ്ദ് അബ്ബാസ്. ഛായാഗ്രഹണം- നിമിഷ് രവി. എഡിറ്റിങ് - നൗഫൽ അബ്ദുള്ള.
ഡാർക്ക് ഹ്യൂമർ ജോണറിലെത്തുന്ന മരണമാസ് നവാഗതനായ ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. മുഹ്സിൻ പരാരിയുടെവരികൾക്ക് ജയ് ഉണ്ണിത്താൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- നീരജ് രവി, എഡിറ്റിങ്- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോകുൽനാഥ്.
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നറാണ് ആലപ്പുഴ ജിംഖാന. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നസ്‍ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇവർ ചിത്രത്തിനായി നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ ശ്രദ്ധേയമായിരുന്നു. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, വരികൾ: മുഹ്സിൻ പരാരി.
0 comments