ശ്രദ്ധ നേടി വിലായത്ത് ബുദ്ധ ടീസർ

കൊച്ചി: പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന വിലായത്ത് ബുദ്ധ ടീസർ പുറത്തിറങ്ങി. ജയൻ നമ്പ്യാർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവിൽ മാർച്ചിൽ ചിത്രീകരണം പൂർത്തിയാക്കി. ഉർവ്വശി തീയേറ്റേഴ്സിഴ്‍സിന്റെ ബാനറിൽ സന്ധീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രിയംവദാ കൃഷ്‍ണനാണ് നായിക.എഴുത്തുകാരനായ ജി ആർ ഇന്ദുഗോപന്റെ പ്രശസ്‍തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജിആർ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ജെയ്ക്ക് ബിജോയ്സിന്റെതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് രണദേവ് എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments