സിമ്പു ചിത്രം രണ്ട് ഭാഗങ്ങളാകാമെന്ന് സൂചന നൽകി വെട്രിമാരൻ; ഒരുങ്ങുന്നത് വടചെന്നൈ യൂണിവേഴ്‌സിൽ

ചെന്നൈ: സിമ്പുവിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമ മുൻ ചിത്രമായ വിടുതലൈ പോലെ രണ്ടുഭാഗമാകാമെന്ന് സൂചന നൽകി വെട്രിമാരൻ. വൻ ബജറ്റിലുള്ള ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകൻ ഇൗ വാദം തള്ളിക്കളഞ്ഞെങ്കിലും അതേ യൂണിവേഴ്സില്‍ തന്നെയാണ് ചിത്രമുള്ളതെന്ന് വ്യക്തമാക്കിയിരുന്നു.
'സിമ്പു പടത്തിന്റെ 1.15മണിക്കൂറുള്ള ഭാഗങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. അഞ്ച് എപ്പിസോഡുകൾ ഉള്ള സിനിമയാണത് അതിൽ ഒരെണ്ണം പോലും പൂർത്തിയായിട്ടില്ല. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല'– വെട്രിമാരൻ അഭിമുഖത്തിൽ പറഞ്ഞു.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു.









0 comments