തമിഴിലും വേടൻ; വിജയ് മിൽടൺ ചിത്രത്തിൽ പാടും

ചെന്നൈ: മലയാളി റാപ്പർ വേടൻ തമിഴ് സിനിമയിൽ അരങ്ങേറാനൊരുങ്ങുന്നു. വിജയ് മിൽടൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് റാപ്പറുടെ കോളിവുഡ് അരങ്ങേറ്റം. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്, ഈ വർഷം പുറത്തിറങ്ങിയ നരിവേട്ട എന്ന ചിത്രങ്ങളിലുൾപ്പെടെയുള്ള മലയാളം സിനിമകളിൽ വേടൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വിജയ് മിൽടൺ സംവിധാനം ചെയ്ത ഗോലി സോഡ എന്ന സിനിമയുടെ അടുത്ത ഭാഗത്തിലാണ് വേടൻ പാടുക. 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോലി സോഡ.
2020ലാണ് വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലസ് എന്ന പാട്ടുമായി വേടൻ രംഗപ്രവേശനം ചെയ്യുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയെ ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ടുള്ള പാട്ടാണ് വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലസ്. തുടർന്ന് 2021ൽ നായാട്ട് എന്ന ചിത്രത്തിലൂടെ വേടൻ മലയാള സിനിമയിൽ അരങ്ങേറുകയും ചെയ്തു.









0 comments