20 വർഷത്തിനു ശേഷം: റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'

കൊച്ചി > മലയാളത്തിൽ വീണ്ടുമൊരു ചിത്രം റീ റിലീസിനെത്തുന്നു. മോഹൻലാൽ - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രമായ ഉദയനാണ് താരമാണ് 20 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യുന്നത്. ഫെബ്രുവരിയിൽ ഫോർ കെ ദൃശ്യ മികവോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്.
കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് ചിത്രം നിര്‍മിച്ചത്. മോഹൻലാലിനു പുറമെ ശ്രീനിവാസൻ, മീന, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസിൽ വിജയമായിരുന്നു. മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും മറ്റ് വേഷങ്ങളിലെത്തി. ശ്രീനിവാസൻ തന്നെയായിരുന്നു തിരക്കഥ. കാമറ- എസ് കുമാർ. ഗാനരചന- കൈതപ്രം, സംഗീതം- ദീപക് ദേവ്, പശ്ചാത്തല സംഗീതം- ഔസേപ്പച്ചൻ.









0 comments