'തന്തവൈബു'മായി ടൊവിനോയും മുഹ്സിനും

thantha vibe
വെബ് ഡെസ്ക്

Published on Jan 25, 2025, 12:50 PM | 1 min read

കൊച്ചി : ടൊവിനോ തോമസ് - മുഹ്സിൻ പരാരി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. തന്തവൈബ് ഹൈബ്രിഡ് എന്ന പേരിലാണ് തല്ലുമാല ടീമിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. ആഷിഖ് ഉസ്മാനാണ് നിർമാണം. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ആഷിഖ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തു. ഹൈബ്രിഡ് വസന്തം എന്ന ​ഹാഷ്ടാ​ഗോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുഹ്സിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് തന്തവൈബ്. ജിംഷി ഖാലിദ്, വിഷ്ണു വിജയ്, ചമൻ ചാക്കോ, മഷർ ഹംസ, റോണക്സ് സേവ്യർ, വിഷ്ണു ​ഗോവിന്ദ് എന്നിവരാണ് അണിയറയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home