ബിഗ് ഷോര്‍ട്ട്‌സ് ചാലഞ്ച് മലയാളം 2025ന്റെ അഞ്ചാം പതിപ്പ് വരുന്നു

കൊച്ചി : എബിസി ടാക്കീസും ഷോട്ട് ഷോട്ട് ഫിലിംസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റും കേരളത്തിലെ പ്രമുഖ മാധ്യമ സ്‌കൂളുകളും സംയുക്തമായി 'ബിഗ് ഷോര്‍ട്ട്‌സ് ചാലഞ്ച് മലയാളം 2025'ന്റെ അഞ്ചാം പതിപ്പ് പുതിയ മാറ്റങ്ങളുമായി അവതരിപ്പിക്കുന്നു. കേരളത്തിലെ സ്വതന്ത്ര്യ സംവിധായകര്‍ക്ക് അവരുടെ കഴിവുകളെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വേദിയാണ് ബിഗ് ഷോട്ട്‌സ് ചലഞ്ച്. 2022 ജനുവരിയിലാണ് ബിഗ് ഷോര്‍ട്ട്‌സ് ചലഞ്ച് ആരംഭിക്കുന്നത്.
ബിഗ് ഷോട്ട്‌സ് ചലഞ്ച് അഞ്ചാം എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത പ്രേക്ഷകര്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ സാധിക്കും എന്നതാണ്. പ്രേക്ഷകര്‍ നല്‍കുന്ന റിവ്യൂ അടിസ്ഥാനമാക്കിയും മലയാളത്തിലെ യംഗ്‌സ്റ്റേഴ്‌സായിട്ടുള്ള സംവിധായകര്‍ ജൂറി മെമ്പേഴ്‌സായിട്ടുള്ള പാനലും കൂടി തീരുമാനിക്കുന്ന സിനിമകളായിരിക്കും അവാര്‍ഡില്‍ പരിഗണിക്കുക. ദിന്‍ജിത്ത് അയ്യത്താന്‍, മധുപാല്‍, ശ്രീ. ജിസ് ജോയ്, സൂരജ് ഇ.എസ്., സജിദ് യഹിയ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് പാനലില്‍ ഉണ്ടാകുക.









0 comments