അനുരാജ് മനോഹറിന്റെ ‘നരിവേട്ട’ യുടെ ഡബ്ബിങ് പൂർത്തിയായി; ടൊവിനോയും സുരാജും പ്രധാന കഥാപാത്രങ്ങൾ

കൊച്ചി : അനുരാജ് മനോഹർ സംവിധാനത്തിൽ ടൊവിനോ തോമസും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങാളായെത്തുന്ന നരിവേട്ടയുടെ ഡബ്ബിങ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസഡര്‍ ഷിയാസ് ഹസ്സന്‍, യു എ ഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍. ഡബ്ബിങ് പൂര്‍ത്തിയായി എന്നറിയിച്ച് ടോവിനോ തന്നെയാണ് സോഷ്യൽ മീഡിയിയൽ പോസ്റ്റ് ഇട്ടത്.
വലിയ കാന്‍വാസില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്ക് അപ്- അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിങ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.









0 comments