സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന 'ദ വെർഡിക്ട്'; ചിത്രം റിലീസിനൊരുങ്ങുന്നു

the verdict
വെബ് ഡെസ്ക്

Published on Apr 21, 2025, 03:03 PM | 1 min read

കൊച്ചി: വരലക്ഷ്മി ശരത്കുമാർ, സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ദ വെർഡിക്ട്' മെയ് മാസം തിയേറ്റർ റിലീസിനൊരുങ്ങുന്നു. തെക്കേപ്പാട്ട് ഫിലിംസാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.


ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 23 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പുതുപ്പേട്ടൈ, 7G റെയിൻബോ കോളനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരവിന്ദ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.


വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ ആണ് എഡിറ്റിംഗ്. ആദിത്യ റാവു സംഗീത സംവിധാനം നിർവ്വഹിക്കുന്നു. അഗ്നി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ പ്രകാശ് മോഹൻദാസ് ആണ് ചിത്രത്തിന്‍റെ നിർമ്മാണം. പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home