സു ഫ്രം സോ ഒടിടിയിലേക്ക്

സു ഫ്രം സോ സിനിമ പോസ്റ്റര്‍
കൊച്ചി: അഞ്ച് കോടി മുടക്കി വമ്പൻ ഹിറ്റടിച്ച കന്നഡ ചിത്രം സു ഫ്രം സോ ഒടിടി റിലീസിനെത്തുന്നു. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തിലെത്തിച്ചത്. സെപ്തംബർ ഒമ്പത് മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിൽ ലഭ്യമാകും. തന്റെ കന്നി ചിത്രമായ സു ഫ്രം സോ (സുലോചന ഫ്രം സോമേശ്വര) യിലൂടെ നവാഗത സംവിധായകൻ ജെ പി തുമിനാട് സിനിമാ ലോകത്തേക്കുള്ള തന്റെ വരവറിയിച്ചിരിക്കുകയാണ്. ആദ്യാവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് സു ഫ്രം സോ.









0 comments