അന്താരാഷ്ട്ര മികവിൽ നവാഗതരുടെ 'സോറി'

കൊച്ചി : അന്താരാഷ്‌ട്ര തലത്തിൽ ബഹുമതികൾ നേടി മുന്നേറുകയാണ് 60ഓളം നവാഗതർ ചേർന്ന് തയ്യാറാക്കിയ മലയാള ചലച്ചിത്രം 'സോറി'. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡ്, മോക്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് തുടങ്ങിയവ പുരസ്‌കാരങ്ങൾക്ക് "സോറി' ഇതുവരെ അർഹമായി.
സ്വീഡനിൽ സംഘടിപ്പിച്ച സ്റ്റോക്ക്ഹോം സിറ്റി ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഡൽഹിയിലെ സിനിമ ഓഫ് ദി വേൾഡ്, ബാനാറസിലെ മണികർണിക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അക്ഷയ് ചന്ദ്രശോഭ അശോക് രചനയും സംവിധാനവും നിർവഹിച്ച "സോറി' സീമ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമിച്ചത്. ആരോമൽ ദേവരാജ്, അഷ്‌കർ അലി, രെഘന ബിജു, അശ്വിൻ മോഹൻ, അമൽ കെ ഉദയ്, ഫിജോ ഫിലിപ്പ്, അമൽ ജോൺ, ആകാശ് ലത നന്ദൻ, സ്നിഗ്ധ മരിയ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായഗ്രഹണം: അരുൺ രാംദാസ്, ചിത്രസംയോജനം: ആഷിക് പുഷ്പരാജ് സംഗീത സംവിധാനം: കമൽ അനിൽ.









0 comments