ക്രിസ്റ്റഫർ നോളന്റെ 'ഒഡീസി' യിൽ സൺസ് ഓഫ് അനാർക്കി താരം റയാൻ ഹർസ്ടും

ryan hurts
വെബ് ഡെസ്ക്

Published on Mar 14, 2025, 03:02 PM | 1 min read

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഒഡീസിയുടെ അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. എഫ്എക്സിന്റെ ആക്ഷൻ ഡ്രാമ സൺസ് ഓഫ് അനാർക്കിയിലൂടെ ശ്രദ്ധേയനായ റയാൻ ഹർസ്ട് ചിത്രത്തിന്റെ ഭാ​ഗമാണെന്നാണ് പുതിയ വിവരം. ഹോമറിന്റെ വിഖ്യാത കാവ്യം ഒഡീസിയെ ആസ്പദമാക്കി നോളൻ ഒരുക്കുന്ന ചിത്രമാണ് ദ ഒഡീസി. മാറ്റ് ഡാമനാണ് ഇത്താക്കയിലെ രാജാവായ ഒഡീസിയസായി എത്തുന്നത്.


ടോം ഹോളണ്ട്, ആൻ ഹാത്വേ, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ലുപിത ന്യോം​ഗോ എന്നിവരും ചിത്രത്തിലുണ്ട്. യൂണിവേഴ്സൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രം നോളന്റെ പ്രൊഡക്ഷൻ കമ്പനിയായ സിന്‍കോപ്പിയാണ് നിർമിക്കുന്നത്. നോളന്റെ കരിയറിലെ ചിലവേറിയ ചിത്രമായ ഒഡീസി 2026 ജൂലൈയിൽ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ഏറ്റവും പുതിയ ഐമാക്സ് ടെക്നോളജി ഉപയോ​ഗിച്ച് നിർമിക്കുന്ന 'മിത്തിക് ആക്ഷൻ എപിക് ചിത്രം' എന്നാണ് യൂണിവേഴ്സൽ പിക്ചേഴ്സ് ഒഡീസിയെ വിശേഷിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home