വിജയ് സേതുപതി ചിത്രം ‘എയ്സ്'; കേരളത്തിലെത്തിക്കുന്നത് എസ്എംകെ റിലീസ് പ്രൊഡക്ഷൻ

vijay sethupathi ace movie
വെബ് ഡെസ്ക്

Published on Apr 28, 2025, 03:43 PM | 1 min read

കൊച്ചി: വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എയ്‌സിന്റെ ​കേരളാ വിതരണാവകാശം നേടി എസ്എം.കെ റിലീസ്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രമയാണ് വിജയ് സേതുപതി എത്തുന്നത്. വിശ്വരൂപം, ആരംഭം, ഓകെ കണ്മണി, മാവീരൻ, ഉത്തമവില്ലൻ, തൂങ്കാവനം, പ്രിൻസ്, സിംഗം ടു, വീരം എന്നീ ചിത്രങ്ങൾ കേരളത്തിലെത്തിച്ച എസ്എംകെ റിലീസ് പ്രൊഡക്ഷൻ തന്നെയാണ് വിജയ് സേതുപതി നായകനായ 'എയ്സ്' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.


2025 മെയ് 23 നാണ് ചിത്രം തിയേറ്റർ റിലീസ്‌ ചെയ്യുക. പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെ വിവരിക്കുന്ന തരത്തിലുള്ള ഒരു ഗ്ലിംമ്പ്സ് വീഡിയോ താരത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു.


ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എന്റർടൈനറായി എത്തുന്നു എന്നാണ്‌ സൂചന. വിജയ് സേതുപതിയെ കൂടാതെ രുക്മിണി വസന്ത്, യോഗി ബാബു, ബിഎസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മിച്ച ഈ ചിത്രം വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു. പിആര്‍ഒ: അരുൺ പൂക്കാടൻ.



deshabhimani section

Related News

View More
0 comments
Sort by

Home