നിവിൻ പോളി ബാക്ക് ടു ട്രാക്ക്, ‘സർവ്വം മായ’ ക്രിസ്മസിന് തിയേറ്ററിൽ

തിരുവനന്തപുരം: നിവിൻ പോളി നായകനാകുന്ന ചിത്രം ‘സർവ്വം മായ’ ക്രിസ്മസിന് തിയേറ്ററിൽ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്–നിവിൻ പോളി ടീം ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു. പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം.









0 comments