Deshabhimani

ഹിറ്റടിച്ച് രേഖാചിത്രം: സക്സസ് ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Jan 17, 2025, 08:03 PM | 1 min read

കൊച്ചി : ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രത്തിന് മികച്ച പ്രതികരണം. ചിത്രത്തിന്റെ സക്സസ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ അനശ്വര രാജനാണ് നായിക. ഇൻവെസ്റ്റി​ഗേഷൻ സിനിമ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും പുതുമ നിറഞ്ഞ ഒരു എക്സ്പീരിയൻസായിരുന്നു രേഖാചിത്രം എന്നാണ് പ്രേക്ഷകർ പലരും അഭിപ്രായപ്പെട്ടത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.


കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം വേണു കുന്നപ്പിള്ളിയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും എത്തുന്നു.


ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്,പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.




deshabhimani section

Related News

0 comments
Sort by

Home