രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമായി 'പുഷ്പ 2'

ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും ആധിപത്യം പുലർത്തി പുഷ്പ 2. 1800 കോടിയുടെ കളക്ഷൻ നേടിയ 'പുഷ്പ 2'-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തിയിരുന്നു. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ടെലിവിഷനിൽ കണ്ട ചലച്ചിത്രമായി 'പുഷ്പ 2'-മാറി. ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും റേറ്റിങ്ങിൽ 'പുഷ്പ 2' മറികടന്നു.
നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുൻറെ കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. അല്ലു അർജുന് ദേശീയ അവാർഡ് അടക്കം നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായും അല്ലു തെരഞ്ഞെടുക്കപ്പെട്ടു.









0 comments