ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസിയുമായി പ്രഭാസ്; 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Jun 16, 2025, 01:32 PM | 2 min read

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ഹൈദരാബാദിൽ വച്ചാണ് ഹൊറർ-ഫാന്റസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസർ ലോഞ്ച് നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻന്റ വേൾഡ് വൈഡ് റിലീസ് ഡിസംബർ 5നാണ്.


ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി ഏവരേയും അതിശയിപ്പിക്കുന്നതാണ് ടീസർ. ടീസറിൽ സംഗീത മാന്ത്രികൻ തമൻ എസ്, ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ ടോട്ടൽ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്. പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. ''രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും'', നി‍ർമ്മാതാവ് ടി ജി വിശ്വപ്രസാദ് പറഞ്ഞു. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.


സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ ചിത്രത്തിൽ സന്നിവേശിപ്പിച്ചരിക്കുന്നു.'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെ എത്തുന്ന 'രാജാസാബിനായി പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.


മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. സം​ഗീതം: തമൻ എസ്, ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി ആർ ഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home