‘പരിവാർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

Parivar Movie
വെബ് ഡെസ്ക്

Published on Feb 10, 2025, 02:49 PM | 1 min read

കൊച്ചി: ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി കെ യും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമായ പരിവാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉത്സവ് രാജീവും ഫഹദ് നന്ദുവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, എ.രാജേന്ദ്രൻ, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബിജിപാൽ സംഗീതം നിർവ്വഹിക്കുന്നു. ഗാനരചന സന്തോഷ് വർമ്മ.


ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ , ഷാബു പ്രൗദീൻ, ശോഭന വെട്ടിയാർ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, അശ്വത്ത്ലാൽ, ഹിൽഡ സാജു എന്നിവരാണ് മറ്റ്‌ അഭിനേതാക്കൾ. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌ അൽഫാസ് ജഹാംഗീർ ആണ്‌.


എഡിറ്റിംഗ്: വി.എസ്. വിശാൽ, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ. കരുണ്‍ പ്രസാദ്, പി ആർ ഒ :എ എസ് ദിനേശ്,അരുൺ പൂക്കാടൻ.


സുധീർ അമ്പലപ്പാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബൂഷൻസും ശ്രീ പ്രിയ കമ്പൈൻസും ചേർന്ന് വിതരണം ചെയ്യുന്ന ചിത്രം 2025 മാർച്ച് 7-ന് തിയറ്ററുകളിലെത്തും.


Parivar Movie




deshabhimani section

Related News

View More
0 comments
Sort by

Home