ഒരു വടക്കന്‍ വീരഗാഥ അടുത്ത മാസം റീറിലീസിനൊരുങ്ങുന്നു; എംടിയോടുള്ള ആദരമെന്ന് നിർമാതാക്കൾ

vadakkan veeragadha

വെബ് ഡെസ്ക്

Published on Jan 24, 2025, 03:44 PM | 1 min read

കൊച്ചി : എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റീറിലീസ് ടീസർ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. 4 k ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദഭംഗിയിലുമാണ് പുതിയ പതിപ്പ് എത്തുന്നത്. എസ് ക്യൂബ് ഫിലിംസാണ് പുത്തന്‍ സാങ്കേതികവിദ്യകള്‍ ചേര്‍ത്തൊരുക്കി പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.


ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവിയായിരുന്നു സംഗീത സംവിധാനം.



deshabhimani section

Related News

View More
0 comments
Sort by

Home