'മൾട്ടിവേഴ്സ് മന്മഥനാ'യി നിവിൻ പോളി: പുതിയ സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു

nivin movie
വെബ് ഡെസ്ക്

Published on Feb 16, 2025, 03:43 PM | 1 min read

കൊച്ചി : മിന്നൽ മുരളിക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു സൂപ്പർ ഹീറോ ചിത്രം കൂടിയെത്തുന്നു. നിവിൻ പോളി നായകനാകുന്ന മൾട്ടിവേഴ്സ് മന്മഥൻ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർഹീറോ ചിത്രം എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചത്. ആദിത്യ ചന്ദ്രശേഖറാണ് സംവിധാനം. അനന്ദുവും നിഥിൻ രാജുമാണ് രചന. മൾട്ടിവേഴ്സ് മന്മഥൻ എന്ന സൂപ്പർ ഹീറോയായാണ് നിവിൻ പോളിയെത്തുന്നത്. ഒരു പുതിയ ഹീറോ അവതരിക്കുന്നു എന്ന് ചിത്രത്തിന്റെ അപ്ഡേഷനെപ്പറ്റി കഴിഞ്ഞ ദിവസം നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അനീഷ് രാജശേഖരനാണ് ക്രിയേറ്റീവ് കൊളാബറേഷൻ. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.


പേരൻപിനു ശേഷം റാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏഴു കടൽ ഏഴു മലൈയാണ് നിവിൻപോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെയും കരിക്കിന്റെ വെബ് സീരീസുകളായ ആവറേജ് അമ്പിളി, റോക്ക് പേപ്പർ സിസർ എന്നിവയുടെയും സംവിധായകനാണ് ആദിത്യ ചന്ദ്രശേഖർ. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home