അടൂരിന്റെ ഒമ്പത് സിനിമകൾ 4K ആകും

സുനീഷ് ജോ
Published on Jan 30, 2025, 12:43 PM | 1 min read
തിരുവനന്തപുരം: ‘സ്വയംവരത്തിലൂടെ’ മലയാളസിനിമയ്‌ക്ക് പുതിയ ദൃശ്യഭാഷ പരിചയപ്പെടുത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണന്റെ സിനിമകൾ കൂടുതൽ ദൃശ്യമിഴിവോടെ ഫോർ കെ(4 കെ)യിലേക്ക്. പുണെ ഫിലിം ആർക്കൈവ്‌സിന്റെ നേതൃത്വത്തിലാണ് റിസ്‌റ്റോറേഷൻ. സ്വയംവരം കൂടാതെ കൊടിയേറ്റം (1977), എലിപ്പത്തായം (1980), മുഖാമുഖം (1984), അനന്തരം (1987), മതിലുകൾ (1989), വിധേയൻ ( 1996), നിഴൽക്കുത്ത് (2003) എന്നിവയാണ് ഡിജിറ്റലാക്കുന്നത്. ചിത്രങ്ങളുടെ നെഗറ്റീവുകളും ആർക്കൈവ്‌സിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഫിലിം ആർക്കൈവ്‌സിലുള്ള പ്രിന്റിൽ ചിത്രം 4 കെയിലേക്ക് മാറ്റുന്നത് പുരോഗമിക്കുകയാണ്.
മലയാളത്തിൽ എണ്ണത്തിൽ കുറഞ്ഞ ചിത്രങ്ങളാണ് വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ സംരക്ഷിച്ചിട്ടുള്ളത്. പല ചിത്രങ്ങളുടെയും പ്രിന്റുകൾ ഒരിടത്തുമില്ല. രാജ്യത്തെ നിശ്ശബ്ദസിനിമയുടെ 90 ശതമാനവും നശിച്ചുപോയതായാണ് കണക്കാക്കുന്നത്. ശബ്ദസിനിമയിൽ (1931 –1941) 15 എണ്ണം സംരക്ഷിക്കപ്പെട്ടു. അമ്പതുകളിലെ 80 ശതമാനം സിനിമകളും നഷ്ടപ്പെട്ടു.
തുടർന്നുള്ള വർഷങ്ങളിലെ ഫിലിമുകളിൽ എടുത്ത ചിത്രങ്ങളിൽ ഭൂരിഭാഗവും സംരക്ഷിക്കപ്പെടുന്നില്ല.









0 comments