ആനയും മനുഷ്യനും മുഖാമുഖം: സോഷ്യൽ മീഡയയിൽ കത്തിപ്പടർന്ന് കാട്ടാളന്റെ പുതിയ പോസ്റ്റർ

kattalan
വെബ് ഡെസ്ക്

Published on May 09, 2025, 08:00 AM | 1 min read

കൊച്ചി: മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം.


കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലെർ മാസ് ചിത്രമായിരിക്കാം ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തമാണ്. ഒരു മനുഷ്യനും ആനയും തമ്മിൽ ഇങ്ങനെ ദൃശ്യവിസ്മയത്തോടെ രൂപംകൊള്ളുന്ന പോരാട്ടം മലയാള സിനിമ ചരിത്രത്തിൽ ഇതാദ്യമായി തന്നെയായിരിക്കും എന്നതിൽ സംശയമില്ല.


നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെപ്പെ തന്റെ യഥാർത്ഥ പേരായ "ആന്റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം "കാട്ടാളൻ" പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. വർത്തമാന കാലത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് ഈ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്



deshabhimani section

Related News

View More
0 comments
Sort by

Home