റിലീസിനൊരുങ്ങി ചിത്രങ്ങൾ: നരിവേട്ടയും ഡിറ്റക്ടീവ് ഉജ്ജ്വലനും 23ന്

കൊച്ചി : മലയാളത്തിലെ പ്രമുഖ യുവനടൻമാരുടെ ചിത്രങ്ങൾ മെയ് 23ന് റിലീസിനൊരുങ്ങുന്നു. ടൊവിനോ തോമസ് നായകനായ നരിവേട്ട, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസഡര്‍ ഷിയാസ് ഹസന്‍, യു എ ഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച് വലിയ കാന്‍വാസില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ എം ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, മേക്ക് അപ്- അമല്‍ സി ചന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമി ബഷീര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിങ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. സിജു വിൽസൺ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായർ, എന്നിവരും ചിത്രത്തിലുണ്ട്. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർസി സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിംഗ് - ചമൻ ചാക്കോ, കലാസംവിധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് എം മൈക്കിൾ, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പട്ടാമ്പി ഷൊർണൂർ.









0 comments