മോഹൻലാൽ-എം ജി ശ്രീകുമാർ ഹിറ്റ് കോംബോ 'തുടരും'; ചിത്രത്തിലെ ആദ്യ ഗാനം 21ന്
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കോംബോയാണ് മോഹൻലാലും എംജി ശ്രീകുമാറും. മോഹൻലാനുവേണ്ടി എം ജി ശ്രീകുമാർ പാടിയിട്ടുള്ള എല്ലാ പാട്ടുകളും പ്രേഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ആ കോംബോ 'തുടരും' എന്ന തരുൺ മൂർത്തി ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിലെ ആദ്യ സിംഗിൾ ഇന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. 'കൺമണി പൂവേ' എന്ന ഗാനം എംജി ശ്രികുമാറും മോഹൻലാലും ചേർന്ന് പാടുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ളത്. 'കൺമണിപൂവേ കണ്ണാടിപൂവേ' എന്ന ഗാനശകലം ഒരു മണിക്കൂറിനുള്ളിൽ യൂട്യൂബിൽ മാത്രം 60,000ൽ ആധികം ആളുകളാണ് കണ്ടത്. തുടരും-ലെ ആദ്യ ഗാനം ഫെബ്രുവരി 21ന് പുരത്തിറങ്ങും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നരൻ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടായ 'വേൽമുരുകാ' പോലെ ഒരു ഗാനം 'തുടരും' എന്ന് ചിത്രത്തിൽ ഉണ്ടാകുമെന്ന് എം ജി ശ്രീകുമാർ നേരത്തെ പങ്കുവച്ചിരുന്നു.
പ്രേഷകരുടെ ഇഷ്ട താരജോഡിയായ ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തരുൺ മൂർത്തി ചിത്രത്തിനുണ്ട്. തുടരും പ്രഖ്യാപിച്ചത് മുതൽ തന്നെ പഴയ പല ക്ലാസിക് മലയാള സിനിമകളുടേയും റെഫറൻസുകൾകൊണ്ട് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടരും എന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിടുന്നത്.
Related News

0 comments