Deshabhimani

മമ്മൂട്ടി ചിത്രം ബസൂക്കയുടെ അഡ്വാൻസ്‌ ബുക്കിംഗ്‌ ആരംഭിച്ചു

Bazooka Movie
വെബ് ഡെസ്ക്

Published on Apr 07, 2025, 02:40 PM | 1 min read

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും.


സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയും പ്രശംസയുമാണ് ലഭിച്ചത്.


കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു വേഷം ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home