'മമ്മൂട്ടി കമ്പനി പ്രൊഡക്ഷൻ നമ്പർ 7 ': പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നാളെ

കൊച്ചി : മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ജിതിൻ കെ ജോസാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക് പോസ്റ്ററും നാളെ വൈകിട്ട് ആറിന് പുറത്തിറങ്ങുമെന്ന് മമ്മൂട്ടി കമ്പനി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷൻ സംരംഭമാണിത്. മമ്മൂട്ടിയും വിനായകനുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.









0 comments