ഇളയരാജ പാട്ട് വിവാദം; ഗുഡ് ബാഡ് അഗ്ലിക്ക് ഒടിടിയിൽ വിലക്ക്

ചെന്നൈ:അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനംചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യുടെ ഒടിടി പ്രദർശനം വിലക്കണമെന്ന് ഇടക്കാല ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി. സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിധി.
താൻ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയുള്ള സിനിമകൾ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ രംഗത്ത്‌വന്നിരുന്നു. തന്റെ മൂന്നുപാട്ടുകള്‍ ഇത്തരത്തിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി.
പകര്‍പ്പവകാശമുള്ളവരിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെന്ന് നിര്‍മാണക്കമ്പനി വാദിച്ചെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റേതാണ് ഉത്തരവ്.









0 comments