ഭ്രമയുഗത്തിലെയും ലോകയിലെയും വേറിട്ട യക്ഷികൾക്ക് പിന്നിലൊരാൾ; ലക്ഷ്യം സ്റ്റിരിയോ ടൈപ്പ് ബ്രേക്കിങ്

തിരുവനന്തപുരം: മലയാളിക്ക് യക്ഷി എന്നാൽ വികലമായ പല്ലുകളുള്ളതും മുഖത്ത് നിറയെ പാടുകളുള്ളതും വെള്ളസാരിയുടുത്തതുമായ രൂപമാണ്. ഇൗ അടുത്ത കാലത്താണ് ഭംഗിയുള്ള യക്ഷികളെ കണ്ടുതുടങ്ങിയത്.
ഭ്രമയുഗത്തിലെയും ലോകയിലെയും യക്ഷികൾ വേറിട്ടവയായതിനാൽ തന്നെ പ്രേക്ഷകൾ ഏറ്റെടുത്തു. ഇതിന് പിന്നിലുള്ള താരമാണ് കോസ്റ്റ്യൂം ഡിസൈനറായ മെൽവി.
യക്ഷിയ്ക്ക് നല്ല ഭംഗി ഉണ്ടായിരിക്കണം എന്നത് നിർബന്ധമായിരുന്നു. കണ്ടാൽ അരോചകമായി തോന്നാത്ത മുൻധാരണകൾ തിരുത്തുന്ന തരം യക്ഷികളെ ചെയ്യാൻ ആയിരുന്നു താൽപര്യമെന്നും യക്ഷി സങ്കല്പങ്ങളെ മുഴുവൻ ബ്രേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഇനി ആരെങ്കിലും റഫെറൻസ് എടുക്കുമ്പോൾ നമ്മുടെ യക്ഷി ഇങ്ങനെ അല്ല എന്ന ചിന്ത വരണം–മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മെൽവി പറഞ്ഞു.
ഡൊമിനിക് അരുൺ ഒരുക്കിയ ലോക ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സാഹചര്യത്തിൽ പ്രത്യേക പ്രശംസയാണ് വസ്‌ത്രാലങ്കാരത്തിന് ലഭിക്കുന്നത്.









0 comments