മലയാളത്തിന്റെ സൂപ്പർ വുമൺ 200കോടി ക്ലബിന് അരികെ; മറികടന്നത് മഞ്ഞുമ്മല്‍ ബോയ്‌സ്‍, തുടരും, എമ്പുരാന്‍ കളക്ഷൻ

തിരുവനന്തപുരം: ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ1- ചന്ദ്ര' 200കോടി ക്ലബിലേക്ക്. അടുത്ത ദിവസങ്ങളില്‍ കാര്യമായ മറ്റ് റിലീസുകളില്ലാത്തതും സാധ്യത വർധിപ്പിക്കുന്നു.
കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസ് റെക്കോഡുകളാകെ തകർത്ത് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. രണ്ടാം ആഴ്ചയില്‍ തന്നെ 'തുടരും' (2025), 'മഞ്ഞുമ്മല്‍ ബോയ്‌സ്' (2024), 'എല്‍2: എമ്പുരാന്‍' (2025) എന്നീ ചിത്രങ്ങളെ മറികടന്നിരുന്നു. 12ാം ദിനം ഇന്ത്യയില്‍ നിന്ന് ലോക നേടിയ കളക്ഷന്‍ 5.75 കോടിയാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം മാത്രമാണ് ഓണക്കാലത്തും ശേഷവും ലോകയോട് മത്സരിക്കുന്ന ഏകചിത്രം.









0 comments