രണ്ടാഴ്ച പിന്നിടുമ്പോൾ 250 കോടി ക്ലബ്ബിൽ; നേട്ടങ്ങൾ കൊയ്ത് 'ലോക'

റിലീസായി 19 ദിവസം പിന്നിടുമ്പോൾ 250 കോടി ക്ലബ്ബിൽ ഇടം നേടി കല്യാണി പ്രിയദർശന്റെ 'ലോക: ചാപ്റ്റർ 1 -ചന്ദ്ര'. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 250 കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാളം ചിത്രം. മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നിങ്ങനെയുള്ള മറ്റു മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളെ പിന്തള്ളിയാണ് ലോകയുടെ ഈ നേട്ടം.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. ഇതുവരെയുള്ള യക്ഷിക്കഥകളിലും സൂപ്പർഹീറോ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് ഒരു പുതിയ സാധ്യത തന്നെ തുറന്നിടുകയാണ്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സിനിമ ആസ്വാദകരും നിരൂപകരും ഇതിനോടകം തന്നെ ചിത്രത്തെ ഏറ്റടുത്ത് കഴിഞ്ഞു. വ്യത്യസ്തമായ ആശയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സിനിമയുടെ ഒരു പുതിയ ലോകം തുറന്നിരിക്കുകയാണ് ലോക.









0 comments